പെരുമ്പാവൂർ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികവിൻ്റെ കേന്ദ്രമായി
പെരുമ്പാവൂർ: പെരുമ്പാവൂർ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികവിൻ്റെ കേന്ദ്രമായി പ്രഖ്യാപിച്ചു. സ്കൂളിൻ്റെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു.കിഫ് ബി യിൽ നിന്ന് അനുവദിച്ച അഞ്ചുകോടി രൂപയിൽ നാലു കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയിരിക്കുന്നത്. 17000 ചതുരശ്രയടിയിൽ
ആറു മുറികളുള്ള ഒരു അക്കാഡമിക് കോംപ്ലെക്സ് ആണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ കിച്ചൺ, ലൈബ്രറി സൗകര്യമുള്ള മുറികളും തയ്യാറാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സ്കൂളിൻ്റെ ശിലാഫലകം എൽദോസ് കുന്നപ്പിള്ളി എം എൽ എ അനാച്ഛാദനം ചെയ്തു. പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, വൈസ് ചെയർപേഴ്സൺ ഷീബ ദേവി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ജേക്കബ്, സ്കൂൾ പ്രിൻസിപ്പാൾ സുകു എസ്, ഹെഡ്മിസ്ട്രസ്സ് ഉഷാകുമാരി ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments