മൂവാറ്റുപുഴ സബ് ജയിലിന് ചുറ്റുമതിലിന്റെ നവീകരണത്തിന് 17 ലക്ഷം രൂപ അനുവദിച്ചു
.
മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ്ജയിലിന് ചുറ്റുമതിലിന്റെ നവീകരണത്തിന് ജയില്‍ വകുപ്പില്‍ നിന്ന് 17-ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എംഎല്‍എ അറിയിച്ചു. പതിറ്റാണ്ടുകള്‍ക്ക് കൂറ്റന്‍ കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച സബ്ജയിലിന്റെ ചുറ്റുമതില്‍ പലഭാഗങ്ങളിലും പൊട്ടി പൊളിഞ്ഞ് തകര്‍ന്ന നിലയിലാണ്. ജയില്‍ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ മതില്‍ തകര്‍ന്നതിനെ തുടര്‍ന്ന് പുനര്‍നിര്‍മിക്കാന്‍ 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ജയില്‍ അധികൃതര്‍ ജയില്‍ വകുപ്പിന് സമര്‍പ്പിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂവാറ്റുപുഴ സബ്ജയിലിലെ വിചാരണ തടവുകാരില്‍ പകുതിയിലേറെ പേരെയും ജയിലില്‍ നിന്നൊഴിവാക്കിയിരുന്നു. നിലവില്‍ 35-ഓളം പേരാണ് ജയിലില്‍ ശിക്ഷയില്‍ കഴിയുന്നത്. ഇതോടൊപ്പം തന്നെ മൂവാറ്റുപുഴ സബ്ജയിലിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപയ്ക്ക് സംസ്ഥാന ബജറ്റില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു
- Log in to post comments