Skip to main content

തോണിക്കടവിനു പുതിയ മുഖം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും 

 

 

 

 

 വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തോണിക്കടവ് മുഖം മിനുക്കി ഉദ്ഘാടനത്തിന് തയ്യാറായി.  തോണിക്കടവിൽ നടപ്പാക്കിയ ടൂറിസം പദ്ധതി ഫെബ്രുവരി ഒൻപതിന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും.  പെരുവണ്ണാമൂഴി റിസർവോയറിന്റെ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബോട്ടിങ്‌ സെന്റർ, വാച്ച് ടവർ, കഫ്‌റ്റേരിയ, ആറ് റെയിൻ ഷെൽട്ടറുകൾ, ഓപ്പൺ എയർ ആംഫി തിയേറ്റർ, ശൗചാലയം, നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ, ചുറ്റുമതിൽ നിർമാണം. തിയേറ്റർ ഗ്രീൻ റൂം നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ.  രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെതാണ് ഫണ്ട്. 

 മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, എം.കെ രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ലാകലക്ടർ സാംബശിവ റാവു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date