Skip to main content

എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു

 

 

 

 

എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കാക്കൂർ പഞ്ചായത്തിലെ രാമല്ലൂർ തോട് പാലം - അപ്രോച്ച് റോഡ് പ്രവൃത്തി, എലത്തൂർ കാട്ടിൽ കോളനി ഡ്രൈനേജ് കം ഫൂട്ട്പാത്ത്, ചേളന്നൂർ - മുത്തുവാട്ടുതാഴം 9/5  റോഡ്, ചെറുവറ്റ - മുണ്ടോടി പൊറ്റമ്മൽ - കായക്കാളി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. 

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് രാമല്ലൂർ പാലം - അപ്രോച്ച് റോഡ് എന്നിവ നിർമ്മിക്കുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എം.ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എലത്തൂർ കാട്ടിൽ കോളനി ഡ്രൈനേജ് കം ഫൂട്ട്പാത്ത് നിർമ്മാണത്തിനായി 10 ലക്ഷം രൂപയാണ് എം. എൽ. എ ഫണ്ടിൽ നിന്ന് വകയിരുത്തിയത്. കോർപറേഷൻ കൗൺസിലർ വി. കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു.

ചേളന്നൂർ - മുത്തുവാട്ടുതാഴം 9/5 റോഡിന്   എം. എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ഇറിഗേഷൻ വകുപ്പാണ് പദ്ധതി നിർവഹണം നടത്തിയത്. ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി നൗഷീർ, ജില്ലാപഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രളയ പുനരുദ്ധാരണ  പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുരുവട്ടൂർ പഞ്ചായത്തിലെ ചെറുവറ്റ - മുണ്ടോടി പൊറ്റമ്മൽ - കായക്കാളി റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. 10 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സരിത ആദ്യക്ഷത വഹിച്ചു.

വിവിധ ഇടങ്ങളിലായി നടന്ന ചടങ്ങുകളിൽ  ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date