Skip to main content

പബ്ലിക് റിലേഷന്‍ വകുപ്പിന്റെ 'വികസന സാക്ഷ്യം'  സഞ്ചരിക്കുന്ന വിഡിയോപ്രദര്‍ശനം

ആലപ്പുഴ: ജില്ല ഇന്‍ഫര്‍മേഷന്‍  ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ജില്ലയില്‍ ആരംഭിക്കുന്ന 'വികസന സാക്ഷ്യം' സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം   ഫെബ്രുവരി 8ന്  ആരംഭിക്കും. രാവിലെ 11 മണിക്ക് ജില്ല പ‍ഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വികസന വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കും. ആദ്യ ദിനം അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പര്യടനം. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ്, സക്കറിയാ ‍ ബസാര്‍, പുലയന്‍ വഴി,  പുന്നപ്ര മാര്‍ക്കറ്റ്, പറവൂര്‍ ജങ്ഷന്‍, വളഞ്ഞവഴി ജങ്ഷന്‍, മെഡിക്കല്‍ കോളേജ് ജങ്ഷന്‍,  അമ്പലപ്പുഴ ജങ്ഷന്‍, കല്ലുപാലം, ആലൂക്കാസ് ജങ്ഷന്‍,ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ചത്തെ പര്യടനം. ഇന്‍ഫര്‍മേഷന്‍ വകുപ്പ് തയ്യാറാക്കിയ വികസന വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുക.

date