Skip to main content

ഉദയനാപുരത്ത് ഖാദി വിപണന കേന്ദ്രം തുറന്നു 

 

ഉദയനാപുരത്തെ  മസ്ലിൻ ഖാദി ഉത്പാദന കേന്ദ്രത്തിനോടനുബന്ധിച്ച്   ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ  വിപണന  കേന്ദ്രം  ഗ്രാമ സൗഭാഗ്യ പ്രവർത്തനമാരംഭിച്ചു.  ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം. എൽ എ  ഉദ്ഘാടനം നിർവ്വഹിച്ചു. 

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.കെ. രഞ്ജിത് ആദ്യ വിൽപ്പന നിർവ്വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം പുഷ്പ മണി,  കൗൺസിലർ എൻ. അയ്യപ്പൻ, ഗ്രാമ പഞ്ചായത്തംഗം കെ.എസ്. സജീവ്, പ്രോജക്ട് ഓഫീസർ കെ.എസ് ഉണ്ണി കൃഷ്ണൻ  എന്നിവർ സംബന്ധിച്ചു.

ബോർഡ് മെമ്പർ ടി.വി ബേബി സ്വാഗതവും ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) കെ. എസ് പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
കോട്ടയത്തും മറ്റ് ജില്ലകളിലുമുള്ള നെയ്ത്തു ശാലകളിൽ ഉത്പ്പാദിപ്പിച്ച തുണികൾക്ക് പുറമേ  ഖാദി നിർമ്മിത റെഡിമെയ്ഡ് വസ്ത്രങ്ങൾ, കിടക്ക,  കരകൗശല വസ്തുക്കൾ തുടങ്ങിയവ ഇവിടെ നിന്നും  റിബേറ്റിൽ ലഭിക്കും. ഫെബ്രുവരി 10 മുതൽ മാർച്ച് 30 വരെ 30 ശതമാനം  സ്പെഷ്യൽ റിബേറ്റും ഉണ്ടായിരിക്കും.

date