Skip to main content

സ്വയം തൊഴിൽ ധനസഹായം നൽകുന്നു

 

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ല പ്രൊബേഷൻ ഓഫീസ് കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും (ഭാര്യ/ഭർത്താവ് അവിവാഹിതരായ മകൻ/ മകൾ) കുറ്റകൃത്യങ്ങളിൽപ്പെട്ട് ഗുരുതരമായ പരിക്ക് പറ്റിയവർക്കും സ്വയം തൊഴിൽ ധനസഹായ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷഫോറം അമ്പലപ്പുഴ താലൂക്ക് ഓഫീസിന് മുൻവശം പ്രവർത്തിക്കുന്ന പ്രൊബേഷൻ ഓഫീസിൽ ലഭിക്കും.യോഗ്യതകൾ: കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രുപയിൽ കുറവായിരിക്കണം. കുറ്റകൃത്യം നടന്ന് അഞ്ച് വർഷത്തിനകം അപേക്ഷിക്കണം. ഗുരുതരമായ പരുക്കേറ്റ വ്യക്തിക്കോ മരണപ്പെട്ടയാളുടെ ആശ്രിതരായ ഭാര്യ/ഭർത്താവ് അവിവാഹിതരായ മക്കൾ എന്നിവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അവസാന തീയതി ഫെബ്രുവരി 17. ഫോൺ: 0477 2238450, 9447133343.

date