Skip to main content

സഹയാത്രിക: ടെലികൗൺസിലിങ് സൗജന്യമായി നൽകും

 

ആലപ്പുഴ: ജില്ലയിൽ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും ചേർന്ന് നടത്തുന്ന ഹർഷം പദ്ധതി പരിക്ഷാഭീതി നേരിടുന്ന കുട്ടികൾക്ക് സഹയാത്രിക എന്ന പേരിൽ ടെലികൗൺസിലിങ് സൗജന്യമായി നൽകും. പല വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾക്ക് ശേഷം പരീക്ഷയെ നേരിടുമ്പോൾ എത്രത്തോളം വിജയിക്കാനാകുമെന്നതടക്കമുള്ള ആശങ്കകളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് മനോധൈര്യം നൽകന്നതിനുള്ള ടെലലികൗൺസിലിങ് പദ്ധതിയാണ് സഹയാത്രിക. അനാവശ്യഭയം, ഉറക്കക്കുറവ് മറ്റ് ശാരിരീകാസ്വാസ്ഥതകൾ എന്നിവയുണ്ടെങ്കിൽ സഹയാത്രികയിലേക്ക് വിളിക്കാം.ഫോൺ: 9747082571, 9495143180. സമയം വൈകുന്നേരം 4.30 മുതല്‍ വൈകിട്ട് 6.30 വരെ.  
 

date