Skip to main content

എച്ച്.ഒ. സി.എലിൽ മോക് ഡ്രിൽ 9ന്: ഗതാഗത നിയന്ത്രണമുണ്ടാകും

 

എറണാകുളം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോക്ഡ്രിൽ 
അമ്പലമേട് ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ 9 ന് പകൽ 11.30 ന് നടക്കും. അത്യാഹിത   സാഹചര്യങ്ങളെ നേടിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെയും സർക്കാർ വകുപ്പുകളെയും സജ്ജമാക്കുന്നതിനാണ്  മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

വാതകചോർച്ച മൂലം ഉണ്ടാകുന്ന അപകടങ്ങൾ നടക്കുമ്പോൾ സ്വീകരിക്കേണ്ട അടിയന്തിര നടപടികളാണ് പരിശോധിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും പങ്കു ചേരും. കമ്പനിയുടെ 300 മീറ്റർ ചുറ്റളവിൽ മോക് ഡ്രില്ലിന്റെ ഭാഗമായി വിവിധ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ജനങ്ങൾ പരിഭ്രാന്തരാകാരുതെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങളെ മോക് ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എച്ച്.ഒ.സി.എൽ പരിസരത്ത് ചൊവ്വാഴ്ച വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

date