Skip to main content

ഉത്‌സവം  2021-ഫോര്‍ട്ടുകൊച്ചിആഘോഷകമ്മിറ്റി രൂപീകരിച്ചു

 

കൊച്ചി: സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷങ്ങളിലും സംഘടിപ്പിക്കാറുള്ള ഉത്‌സവം 2021 - നാടന്‍ കലകളുടെ മഹോത്‌സവമെന്ന പരിപാടി ഇക്കുറി ജില്ലയിലെ രണ്ടു വേദികളായ ഫോര്‍ട്ടുകൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിലും, എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലും ഫെബ്രുവരി 20 മുതല്‍ 26 വരെ തിയതികളില്‍ വൈകിട്ട് 6 മണി മുതല്‍ 8.30 വരെ നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്.
ഫോര്‍ട്ടുകൊച്ചിയിലെ ഉത്‌സവം 2021 - ന്റെ നടത്തിപ്പിന്റെ ഭാഗമായിട്ടുള്ള കമ്മിറ്റി കെ ജെ മാക്‌സി എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എം എല്‍ എ  ചെയര്‍മാനായും, ബെനഡിക്റ്റ് ഫെര്‍ണാഡസ് കണ്‍വീനറായും, ജോയിന്റ് കണ്‍വീനറായി . ടികെ അഷറഫ് ആരോഗ്യകാര്യ സ്റ്റാഡിംഗ് കമ്മിറ്റി,  ആന്റണി കൂരീത്തറ എന്നിവരേയും അംഗങ്ങളായി  രമേഷ് പി എ, എസ്‌ഐ ടൂറിസം പോലീസ്, ധനേഷ്‌കുമാര്‍ പി പി, എസ് ഐ ടൂറിസം പോലീസ്,  അമ്പിളി അര്‍ജ്ജുനന്‍, അസിസ്റ്റന്റ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഷാജി എം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, രാജേശ്വരി റ്റി, നോഡല്‍ ഓഫീസര്‍, ഹെറിറ്റേജ്, ഫോര്‍ട്ടുകൊച്ചി, ഡോയല്‍ ജെജെ, ജോസഫ് ഡൊമിനിക്, കേരളഹോം സ്റ്റേ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ദേവാനന്ദ്, കേരള ഹോംസ്റ്റേ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ശിവദത്തന്‍, HATTS, എന്നിവരെയും ഉത്‌സവം ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ഫെബ്രുവരി 20 ന് ഔപചാരികമായ ഉദ്ഘാടനം ബഹു. എം എല്‍ എ കെജെമാക്‌സി അവര്‍കള്‍ നിര്‍വ്വഹിക്കുന്നതാണെന്നും ചടങ്ങില്‍ ആന്റണി കൂരീത്തറ അദ്ധ്യക്ഷനായിരിക്കുമെന്നും സ്വാഗതം  ടികെ അഷറഫ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും പ്രദേശത്തെ വിവിധ ടൂറിസം സംഘടന പ്രതിനിധികള്‍, ഹെറിറ്റേജ ്‌സൊസൈറ്റി, തുടങ്ങിയവര്‍ ആശംസകളും, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ചടങ്ങില്‍ കൃതഞതയും അര്‍പ്പിക്കുന്നതാണെന്നും നിശ്ചയിച്ചു.
ഫെബ്രുവരി 20 മുതല്‍ ആരംഭിക്കുന്ന ഉത്‌സവം പരിപാടിയില്‍ ഒരു ദിവസം രണ്ട് കലാരൂപങ്ങള്‍ പ്രകാരം 14 വൈവിധ്യമാര്‍ന്ന കലാരൂപങ്ങളായിരിക്കും അരങ്ങേറുക. നാടന്‍ കലകള്‍, ക്ഷേത്ര കലകള്‍ പാരമ്പര്യ, അനുഷ്ഠാന കലകള്‍ തുടങ്ങി കേരളത്തിലെ അന്യം നിന്നു പോകാനിടയുള്ള മിക്ക കലാരൂപങ്ങളും വേദികളെ വിസ്മയ പൂരിതമാക്കുന്നതായിരിക്കും കലാകാരന്‍മാരോടുള്ള സര്‍ക്കാരിന്റെ പ്രതിബന്ധത ഉറപ്പുവരുത്തുന്ന നയസമീപനത്തിന്റെ ഭാഗമായാണ് കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ഉത്‌സവം 2021 സംഘടിപ്പിക്കുന്നതെന്ന്  കെജെ മാക്‌സി എം എല്‍ എ അറിയിച്ചു. ഉത്‌സവ പരിപാടികളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് (9847332200) ബന്ധപ്പെടാവുന്നതാണ്.

date