ഓണ്‍ലൈന്‍ ഗ്ലോബല്‍ മെഗാ വികസന ക്വിസ് രാവിലെ 11.30 ന്
നാട്ടില്‍ നടന്ന വികസന പദ്ധതികളെക്കുറിച്ച്് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വികസന ക്വിസ് ഒമ്പതാം തിയതി രാവിലെ 11. 30ന് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക്് അവസാനിക്കും. പ്രായവ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ക്ക് ലോകത്ത് എവിടെയിരുന്നും പങ്കെടുക്കാം. ഒന്നാം സമ്മാനം 10,000 രൂപ. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 7500രൂപയും 5000 രൂപയും വീതം സമ്മാനം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളെ അധികരിച്ചുള്ളതാണ് വികസന ക്വിസ് മല്‍സരം. ഫെബ്രുവരി 9 ന് രാവിലെ 11.30 ന് District information officer, Ernakulam, Collector, Ernakulam തുടങ്ങിയ ഫേസ് ബുക്ക പേജുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം തുടങ്ങിയവ വഴി മല്‍സരത്തിന്റെ ലിങ്ക് ലഭ്യമാകും. ലിങ്കില്‍ ക്ലിക്ക് ചെയത് ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാം. ഗൂഗിള്‍ ഫോം വഴിയാണ് മല്‍സരം. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോം ലഭിക്കും. പേര്, ഇ മെയ്ല്‍, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കിയശേഷം ചോദ്യങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ഉത്തരങ്ങളില്‍ ശരിക്ക് നേരെ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്ാല്‍ മതി.
- Log in to post comments