Post Category
60 വർഷത്തെ കാത്തിരിപ്പിന് വിരാമം; തുരുത്തി കോളനി നിവാസികൾക്ക് 10 ദിവസത്തിനുള്ളിൽ പട്ടയം
കൊച്ചി നഗരസഭയിലെ തുരുത്തി കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യം പൂവണിയുന്നു. പട്ടയത്തിനു വേണ്ടിയുള്ള അപേകളിൽ നൂലാമാലകൾ മറികടന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അസൈൻമെന്റ് ഉത്തരവിൽ ഒപ്പുവെച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ റവന്യു മന്ത്രി പട്ടയങ്ങൾ വിതരണം ചെയ്യും. 41 കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കുക. പട്ടയ വിതരണ പ്രവർത്തനത്തിന് നേതൃത്വം വഹിച്ച ജനപ്രതിനിധികൾ , റവന്യു - കൊച്ചിൻ കോർപ്പറേഷൻ തുടങ്ങി എല്ലാ വകുപ്പ് ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർ നന്ദി അറിയിച്ചു.
date
- Log in to post comments