Post Category
റേഷന്‍ കടകളില്‍ ഇ -പോസ് മെഷീന്‍
ജില്ലയില്‍ 7 താലൂക്കുകളിലായി 1244 റേഷന്‍ കടകളില്‍ ഇപോസ് മെഷീന്‍ സ്ഥാപിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇ പോസ് പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ സിമ്മുകള്‍ക്ക് റൈഞ്ചില്ലാത്ത പ്രദേശങ്ങളില്‍ ആന്റിന ലഭ്യമാക്കി വിതരണം നടത്തും. കാര്‍ഡുടമകള്‍ക്ക് ബില്ലുനല്‍കാതെയും തൂക്കത്തില്‍ ക്രമക്കേട് കാണിക്കുകയും ചെയ്യുന്ന റേഷന്‍കടക്കാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിന് നിലമ്പൂര്‍ താലൂക്കില്‍ ഒരു കട സസ്‌പെന്റ് ചെയ്തു. ഏപ്രില്‍ മാസത്തെ റേഷന്‍ സാധനങ്ങള്‍ മെയ് 10 വരെ വാങ്ങാമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments