Skip to main content

സംഘ ചിത്ര-ശില്പ പ്രദര്‍ശനം

 

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന അമല്‍ദേവ് എസ്. നാരായണ്‍, ഷാന്‍ കെ.ആര്‍., ശില്‍പ ടി.കെ. എന്നിവരുടെ 'Specimens From The No Man's Land' സംഘ ചിത്ര-ശില്പ പ്രദര്‍ശനം2021 ഫെബ്രുവരി 10ന് തലശ്ശേരി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും. പൂര്‍ണ്ണമായും കോവിഡ്
മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ പ്രദര്‍ശനം നടക്കും.
'Specimens From The No Man's Land' എന്ന് പേരിട്ടിരിക്കുന്ന ചിത്രശില്‍പ പ്രദര്‍ശനം വ്യത്യസ്തമായ തലങ്ങളില്‍ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മൂന്ന് യുവകലാ പ്രതിഭകളുടെ സംഘപ്രദര്‍ശനമാണ്. വ്യക്തിഗതവും സാമൂഹികവുമായ വിവിധ സമകാലീന വിഷയങ്ങളാണ് അമല്‍ എസ്. നാരായണന്‍, ഷാന്‍ കെ.ആര്‍., ശില്പ ടി.കെ. എന്നിവരുടെ കലാ പ്രദര്‍ശനത്തെ കോര്‍ത്തിണക്കുന്നത്. വളരെ സ്വാഭാവികമായ കാഴ്ചകളെ പോലും അതിന്റെ ആവിഷ്‌കാര മേന്മ കൊണ്ട് ആസ്വാദന ക്ഷമതയുള്ള കലാസൃഷ്ടികല്‍ ആയി ഇവര്‍ പരിവര്‍ത്തനപെടുത്തിയിരിക്കുന്നു. അമല്‍ദേവന്റെ സൃഷ്ടികള്‍ സ്വന്തം ചിന്തകളിലെ സാമൂഹികവും കാല്പനികവുമായ ഘടകങ്ങളുടെ അവതരണമാണ് ചഞ്ചലമായ ചില ചിന്താഗതികളുടെ സൗമ്യമായ ആവിഷ്‌കരണമാണ് ഇവിടെ പ്രകടമാകുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഷാന്‍ തന്റെ കലാപ്രവര്‍ത്തനങ്ങള്‍ സമകാലിക ലോക വ്യവസ്ഥിതിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. വ്യക്തിഗതമായ മൂല്യങ്ങളും രൂപങ്ങളും ഇതിനായി പരസ്പരം ചേര്‍ത്തു വെച്ചിരിക്കുന്നു.നിത്യ ജീവിത സാഹചര്യങ്ങളിലെ കാഴ്ചകളുടെ സമാന്തരമായ ഒരു പുനര്‍വ്യാഖ്യാനം ആണ് ശില്‍പയുടെ ചിത്ര ശില്പങ്ങള്‍ക്ക് ആധാരം. ചിത്ര-ശില്പ പ്രദര്‍ശനം ഫെബ്രുവരി 17ന്
സമാപിക്കും. 14.02.2021 ഞായറാഴ്ച ഗ്യാലറി അവധിയായിരിക്കും.

date