Skip to main content

മാറഞ്ചേരി മഠത്തിൽ തോട് ; വിസിബി നിർമാണത്തിന് അനുമതി

 

 

മാറഞ്ചേരി മഠത്തിൽ തോടിന് കുറുകെ  വിസിബി നിർമാണത്തിന് അനുമതി ലഭിച്ചു. നിരവധി കുടുംബങ്ങൾക്ക് ഉപ്പുവെള്ളം കലരാതെ കുടിവെള്ളം സംരക്ഷിക്കാനും  കൃഷി നടത്തുന്നതിനും സഹായകമാകുന്ന പുറങ്ങ് മഠത്തിൽ തോടിന് കുറുകെയാണ് വിസിബി യുടെ ഡി പി ആർ അംഗീകരിച്ച് ഭരണാനുമതി ലഭിച്ചത്. 75 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറിനോട് സാങ്കേതിക അനുമതി നൽകി ടെൻഡർ  നടത്താൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർദേശം  നൽകി.

 

date