Post Category
എറണാകുളം കാക്കനാട് ലീഗൽമെട്രോളജി ഭവനിൽ വാട്ടർ മീറ്റർ വെരിഫിക്കേഷൻ ലാബോറട്ടറിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവ
എറണാകുളം കാക്കനാട് ലീഗൽമെട്രോളജി ഭവനിൽ വാട്ടർ മീറ്റർ വെരിഫിക്കേഷൻ ലാബോറട്ടറിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. തൃക്കാക്കര എംഎൽഎ പി റ്റി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി പി വേണുഗോപാൽ ഐഎഎസ് സ്വാഗതവും, ലീഗൽമെട്രോളജി കൺട്രോളർ കെ ടി വർഗീസ് പണിക്കർ ഐ എ എസ് റിപ്പോർട്ട് അവതരണവും, അഡീഷണൽ കൺട്രോളർ ആർ. റീന ഗോപാൽ കൃതജ്ഞതയും രേഖപ്പെടുത്തി. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യാതിഥിയായിരുന്നു. പാലക്കാട് എഫ്സിആർഎ യുടെ സാങ്കേതിക സഹായത്തോടെ നിർമിച്ച ലാബിൽ കുടിവെള്ള വിതരണത്തിനുള്ള വാട്ടർ മീറ്ററുകൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്താൻ കഴിയും. ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള സർക്കാർ മേഖലയിലെ ആദ്യ സംരംഭമാണിത്.
date
- Log in to post comments