അപേക്ഷ ക്ഷണിച്ചു
കൊച്ചി: തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നീ സ്ഥലങ്ങളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യഥാക്രമം പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്‌കൂള്‍, ജി കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സിബിഎസ്ഇ സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് 2021-22 അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ പട്ടികവര്‍ഗത്തിലും, മറ്റ് സമുദായങ്ങളില്‍പ്പെടുന്നവരുമായ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ജാതി, വരുമാനം, കുട്ടിയുടെ പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍/രക്ഷാകര്‍ത്താക്കള്‍, തങ്ങള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം നിര്‍ബന്ധമായും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2814957 നമ്പരില്‍ ബന്ധപ്പെടാം.
- Log in to post comments