Skip to main content

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും  പുരോഗമിക്കുന്നു

    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്ന ആര്‍.എസ്..ബി.വൈ.ചിസ്  പദ്ധതി (സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ്) സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും  ജില്ലയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷം എടുത്ത സ്മാര്‍ട്ട് കാര്‍ഡുകള്‍ ഇപ്പോള്‍ പുതുക്കി നല്‍കുന്നതിനൊപ്പം കഴിഞ്ഞ ഒക്‌ടോബര്‍  നവംബര്‍ മാസങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കിയിരിക്കുന്ന  കുടുംബങ്ങള്‍ക്ക് പുതിയ കാര്‍ഡ് വിതരണവുമാണ് നടക്കുന്നത്. 
    ഇതിന് പുറമെ 2013 മുതല്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും അപേക്ഷ നല്‍കിയിട്ട് എടുക്കാത്തവര്‍ക്കും 8547018261 എന്ന നമ്പറില്‍ വിളിച്ച്  റോഷന്‍കാര്‍ഡ് പരിശോധിച്ച് വിവരങ്ങള്‍ ലഭ്യമാകുന്ന പക്ഷം പുതുക്കാം. 
      പഞ്ചായത്ത്- മുന്‍സിപ്പാലിറ്റി പുതുക്കല്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ ജില്ലാതല പുതുക്കല്‍ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. വിലാസം : അപ്‌സര ബില്‍ഡിംഗ്, കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് എതിര്‍വശം , കാസര്‍കോട്  8547 018 261
                               

date