Skip to main content

സാന്ത്വന സ്പർശം 2021: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത് 60 ലക്ഷം രൂപ

സാന്ത്വന സ്പർശം 2021: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും  അനുവദിച്ചത് 60 ലക്ഷം രൂപ

എറണാകുളം:  ജില്ലയിൽ  ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആദ്യദിനം അനുവദിച്ചത് 

60 ലക്ഷം രൂപ. കൊച്ചി, കണയന്നൂർ താലൂക്കുകളിൽ നിന്നുള്ള 324 പരാതികളിലാണ് ഇത്രയും തുക  അനുവദിച്ചത്. 

    ചികിത്സാ ധനസഹായം, അപകടമരണം എന്നീ പരാതികളിലാണ് പ്രാധാനമായും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം അനുവദിച്ചത്. കൊച്ചി താലൂക്കിൽ നിന്നുള്ള 154 പരാതികളും കണയന്നൂർ താലൂക്കിൽ നിന്നുള്ള 170 പരാതികളിലുമാണ് ധനസഹായം അനുവദിച്ചത്. കിടപ്പ് രോഗികൾ അടക്കമുള്ളവരെ അദാലത്തിൽ എത്തിക്കാതെയാണ് അവരുടെ പരാതികളിൽ പരിഹാരം കണ്ടത്. ഒരാഴ്ച്ചയ്ക്കുള്ളിൽ  പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടിൽ ധനസഹായം ലഭ്യമാകും.

date