Skip to main content

തളിര് സ്‌കോളർഷിപ്പ്  ജൂനിയർ വിഭാഗം പരീക്ഷ 19 ന്

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് ജൂനിയർ വിഭാഗത്തിനുള്ള (5, 6, 7 ക്ലാസുകൾ) പരീക്ഷ ഫെബ്രുവരി 19ന് നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.20ന് ലോഗിൻ ചെയ്ത് 2.30 മുതൽ നാല് വരെ പരീക്ഷ എഴുതാം.  ലോഗിൻ സംബന്ധമായ എസ് എം എസ്സുകൾ അയച്ചിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 18 വരെ മോക്ക് പരീക്ഷ എഴുതി സോഫ്റ്റ്‌വെയർ പരിശീലിക്കാം. മോക്ക് എക്സാമിന്റെ സമയത്തിനും സംശയനിവാരണത്തിനും https://ksicl.org സന്ദർശിക്കുക.  എസ് എം എസ് കിട്ടാത്തവർ 8547971483, 9544074633 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 833/2021

date