Skip to main content

എൻ.സി.സി ഡയറക്ടറേറ്റ് ആസ്ഥാന കാര്യാലയ നിർമ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 16)

എൻ.സി.സി ഡയറക്ടറേറ്റ് ആസ്ഥാന കാര്യാലയത്തിന്റെയും ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിന്റെയും 2 കേരള എൻ.സി.സി ബറ്റാലിയൻ ഓഫീസിന്റെയും നിർമ്മാണോദ്ഘാടനം തിരുവനന്തപുരം മണ്ണന്തലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഫെബ്രുവരി 16) വൈകിട്ട് 4.30 ന് ഓൺലൈനായി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജി. സുധാകരൻ, ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
പി.എൻ.എക്സ്. 834/2021

date