Skip to main content

മഞ്ചുമല എൻ.സി.സി എയർസ്ട്രിപ്പിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16)

ഇടുക്കി മഞ്ചുമലയിൽ നിർമിച്ച എയർവിംഗ് എൻ.സി.സിയുടെ പുതിയ എയർസ്ട്രിപ്പിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16) വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 കേഡറ്റുകൾക്ക് സൗജന്യമായി ചെറുവിമാനം പറത്തുന്നതിനുള്ള പരിശീലനം നൽകുന്ന വിധത്തിലാണ്  എയർസ്ട്രിപ്പിന്റെ നിർമാണം. ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് റൺവെയുടെയും ഹാംഗറിന്റെയും നിർമാണം നടത്തുന്നത്.
ചടങ്ങിൽ  ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജി. സുധാകരൻ, ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, പ്രൊഫ. സി രവീന്ദ്രനാഥ്, എം.എം. മണി, ഡോ. ടി.എം തോമസ് ഐസക് എന്നിവർ മുഖ്യാതിഥികളാകും.
പി.എൻ.എക്സ്. 835/2021

date