Skip to main content

പാരമ്പര്യേതര ഊർജ്ജ മേഖലയിലെ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

അനെർട്ടും കേരള അക്കാദമി ഓഫ് സ്്കിൽ എക്സലന്റും ചേർന്ന് നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടികളുടെ ഭാഗമായി ആരംഭിക്കുന്ന  പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഓൺലൈനായി നിർവഹിച്ചു. വി.കെ പ്രശാന്ത് എം.എൽ.എ, കൗൺസിലർ മേരി പുഷ്പം, അനെർട്ട് ഡയറക്ടർ അമിത് മീണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അനെർട്ട് ആസ്ഥാനമന്ദിരത്തിൽ സ്ഥാപിച്ച ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. മാർച്ച് 31 വരെ ചാർജിംഗ് സൗജന്യമായിരിക്കും. മൂന്ന് കാറുകൾക്കും മൂന്ന് ഓട്ടോറിക്ഷകൾക്കും ഒരേ സമയം ചാർജ് ചെയ്യാം.
പി.എൻ.എക്സ്. 836/2021

date