Skip to main content

വെന്നിയൂരില്‍  മിനി വൈദ്യുതി ഭവനം യാഥാര്‍ത്ഥ്യമായി: മന്ത്രി എം.എ മണി നാളെ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടിക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ മിനി വൈദ്യുതി ഭവനം വെന്നിയൂരില്‍ യഥാര്‍ഥ്യമായി. തിരൂരങ്ങാടി ഡിവിഷന്‍, തിരൂരങ്ങാടി സബ് ഡിവിഷന്‍, വെന്നിയൂര്‍ സെക്ഷന്‍ എന്നീ ഓഫീസുകള്‍ക്കായാണ് പുതിയ കെട്ടിടം ഒരുങ്ങിയത്. 470 സ്‌ക്വയര്‍ മീറ്ററില്‍ രണ്ടു നിലകളിലായാണ് വെന്നിയൂരിലെ പുതിയ കെട്ടിടം.94 ലക്ഷം രൂപ ചെലവില്‍ 2017 ലാണ് നിര്‍മാണം ആരംഭിച്ചത്. നിലവില്‍ വാടക കെട്ടിടങ്ങളിലാണ് തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസ്, സബ് ഡിവിഷന്‍ ഓഫീസ്, വെന്നിയൂര്‍ സെക്ഷന്‍ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നത്.  നാളെ  (ഫെബ്രുവരി 17) രാവിലെ 11.30ന്  മിനി വൈദ്യുതി ഭവനത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഓണ്‍ലൈനായി നിര്‍വഹിക്കും. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാകും. പി.കെ അബ്ദുറബ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ഇടി മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാകും. സ്വകാര്യ സ്റ്റീല്‍ കോപ്ലക്സ് പ്രവര്‍ത്തിച്ചിരുന്ന 3.46 ഏക്കറ ഭൂമിയിലെ 24 സെന്റിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.  ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷന്‍, സബ് സ്റ്റേഷന്‍, പോള്‍ കാസ്റ്റിങ് നിര്‍മാണ യൂനിറ്റ് തുടങ്ങിയ പദ്ധതികളും ഭാവിയില്‍ ഇവിടെ നടപ്പാക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.

date