Skip to main content

നിലമ്പൂര്‍ മിനി സ്റ്റേഡിയം ഒന്നാം ഘട്ട ഉദ്ഘാടനം:   മന്ത്രി ഇ.പി. ജയരാജന്‍ ഇന്ന് നിര്‍വഹിക്കും

നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്‌സിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16)  വൈകീട്ട് അഞ്ചിന് കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പി.വി. അന്‍വര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാകും. രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബ്,  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം എന്നിവര്‍ മുഖ്യാതിഥികളാവും.
 

കിഫ്ബിയിലുള്‍പ്പെടുത്തി 18.26 കോടി ചെലവിലാണ് നിലമ്പൂര്‍ ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് അഞ്ച് ഏക്കറില്‍ ആധുനിക മിനി സ്റ്റേഡിയം ഒരുക്കിയത്. 400 മീറ്റര്‍ ചുറ്റളവില്‍ ആറ്  ലൈന്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, ഫിഫ മാനദണ്ഡ പ്രകാരമുള്ള നാച്ചുറല്‍ ഫുട്ബോള്‍ ടര്‍ഫ്, പവലിയന്‍ ബില്‍ഡിങ്, ഇന്‍ഡോര്‍ ട്രെയിനിങ് കോര്‍ട്ട്, പരിശീലന നീന്തല്‍കുളം എന്നിവയാണ് ഇവിടെ സജ്ജമാക്കുന്നത്. ഇതില്‍ ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായ നാച്ചുറല്‍ ഫുട്ബോള്‍ ടര്‍ഫ്, പവലിയന്‍ ബില്‍ഡിങ് എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഫുട്ബോള്‍ ടര്‍ഫിനോട് അനുബന്ധിച്ച് സ്പ്രിംഗ്ലര്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍, നഗരസഭാംഗങ്ങളായ പി.എം. ബഷീര്‍, കക്കാടന്‍ റഹീം, സൈജി ടീച്ചര്‍, യു. ബിന്ദു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ. ശ്രീകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

date