Post Category
വെര്‍ച്വല്‍ ക്യാമ്പ് സമാപിച്ചു
അരിമ്പ്ര ഗവ. വി.എച്ച്.എസ് സ്കൂളില്‍ സംഘടിപ്പിച്ച എന്‍.എസ്.എസ് ദ്വിദിന വെര്‍ച്വല്‍ ക്യാമ്പ് 'ഉണര്‍വ്' സമാപിച്ചു. ഓണ്‍ലൈനായി നടത്തിയ ക്യാമ്പില്‍ ഒന്നാം വര്‍ഷം വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സാമൂഹിക ബോധം വര്‍ധിപ്പിക്കുന്നതിനുമുള്ള വിവിധ സെഷനുകള്‍ ക്യാമ്പിന്റെ ഭാഗമായി നടത്തി. പാഴ് വസ്തുകള്‍ കൊണ്ടുളള കരകൗശല വസ്തുകളുടെ നിര്‍മാണ പരിശീലനം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശാന്തിഭൂഷണ്‍ കോവിഡ് ബോധവത്കരണ ക്ലാസ് നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ ജഹ്ഫര്‍, അധ്യാപിക എം. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍ ക്യാപ്റ്റന്‍ സി. ധനുഷ് , പ്രോഗ്രാം ഓഫീസര്‍ മനോജ് എം ജോര്‍ജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
date
- Log in to post comments