Skip to main content

ഭിന്നശേഷിക്കാര്‍ക്കായി ജില്ലാതല കേന്ദ്രം തുടങ്ങി

ഭിന്നശേഷിക്കാരുടെ ആശാ കേന്ദ്രമായി തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഡിസ്ട്രിക് എര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ( ഡി.ഇ.ഐ.സി ) ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യക്ഷനായി പി.കെ അബ്ദുറബ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ സക്കീന, സാമൂഹ്യക്ഷേമ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ: ബി മുഹമ്മദ് അശീല്‍, ഡോ: ഷിബുലാല്‍, തിരൂരങ്ങാടി നഗരസഭ ഉപാധ്യക്ഷ സി.പി സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍,സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: പി.റഷീദ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗകര്യങ്ങളൊരുക്കിയത്.  

date