Skip to main content

പരാതിയുമായി ഹനീഫ എത്തി... അടിയന്തര നടപടി സ്വീകരിച്ച് മന്ത്രി എം.എം മണിയും

നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനിലെ സാന്ത്വന സ്പര്‍ശം താലൂക്ക് തല അദാലത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.  എല്ലാവരുടെയും പരാതികള്‍ കേട്ട മന്ത്രിമാര്‍ പരാതികള്‍ പരിഹരിക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചികിത്സാ സഹായം ഉള്‍പ്പെട്ട പരാതികളുമായെത്തിയവര്‍ക്ക് അടിയന്തരമായി സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും ശുപാര്‍ശ ചെയ്തു.

 ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി ഹനീഫ എത്തിയത്. ക്യാന്‍സര്‍ രോഗിയായ തനിക്ക് ചികിത്സാ സഹായം ആവശ്യപ്പെട്ടായിരുന്നു. പരാതി വൈദ്യുതി മന്ത്രി എം.എം മണിയുടെ കൈയ്യില്‍ എത്തിയതോടെ ഹനീഫയോട് വിവരങ്ങള്‍ ആരാഞ്ഞ് മന്ത്രിക്ക് സഹായം അനുവദിക്കാവുന്ന പരമാവധി തുകയായ ഇരുപത്തി അയ്യായിരം രൂപ അനുവദിച്ചു. എട്ട് വര്‍ഷം മുന്‍പാണ് ഏകമകന്‍ മരണമടഞ്ഞത്.  സര്‍ക്കാരിന്റെ  ക്ഷേമ പെന്‍ഷനെ ആശ്രയിച്ചാണ് ഫനീഫയുടെയും ഭാര്യ നാദിറയുടെയും ജീവിതം മുന്നോട്ട് പോകുന്നത്.

date