Skip to main content

ഏലപ്പാറ, കരുണാപുരം ഗവ. ഐടി.ഐ കളുടെ ഉദ്ഘാടനം വൈകിട്ട് നാലിന് മുഖ്യമന്തി നിര്‍വഹിക്കും

സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഏലപ്പാറ ഗവ. ഐടിഐയുടെ ഉദ്ഘാടന കര്‍മ്മം ഇന്ന് (ഫെബ്രുവരി 16) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന പ്രാദേശിക യോഗത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കരുണാപുരം ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഗവ.ഐടിഐയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.  കരുണാപുരം ഗ്രാമപഞ്ചായത്തിലെ കൂട്ടാറില്‍ നടക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റി  വിന്‍സി പാപ്പച്ചന്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.  തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍,  ഡീന്‍ കൂര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, വ്യവസായ പരിശീലന വകുപ്പ് ഡയറക്ടര്‍ ചിത്ര, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കരുണാപുരം ഗവ.ഐടിഐയ്ക്ക് സ്ഥലം സൗജന്യമായി നല്‍കിയ പ്രഭാകരന്‍ കുമ്പളന്താനത്തിനെ യോഗത്തില്‍ ആദരിക്കും.

date