Skip to main content

പൊതു വിദ്യാ.സംരക്ഷണ യജ്ഞം ഇടുക്കി:  പൂര്‍ത്തിയായ 5 പുതിയ മികവിന്റെ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും, 4 പുതിയ സ്‌കൂളുകളുടെ ശിലാസ്ഥാപനവും  മുഖ്യമന്ത്രി  പിണറായി വിജയന്‍ 18ന്  രാവിലെ 10ന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിക്കും.

സര്‍ക്കാരിന്റെ രണ്ടാമത് 100ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ അഞ്ച് മികവിന്റെ കേന്ദ്രങ്ങള്‍ കൂടി മുഖ്യമന്ത്രി 18ന് രാവിലെ 10മണിക്ക് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യും.  വിദ്യാഭ്യാസ വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍  ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മുഖ്യ അതിഥികളായി  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണി, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എ.മാരായ റോഷി അഗസ്റ്റിന്‍, ഇ.എസ്. ബിജിമോള്‍, എസ്. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. കിഫ്ബി ഫണ്ട്, ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്ലാന്‍ ഫണ്ട്, നബാര്‍ഡ്, ചലഞ്ച് ഫണ്ടുകളിലൂടെ 51 പൊതുവിദ്യാലയങ്ങളിലായി ഇതിനോടകം 105.4 കോടി തുകയ്ക്കുള്ള ഭൗതിക വികസനമാണ് നടന്നുവരുന്നത്. 30 സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞു. ജിറ്റിഎച്ച്എസ്.എസ് മുരിക്കാട്ടുകുടി, എന്‍എസ്പി എച്ച്എസ്എസ് പുറ്റടി, ജിഎല്‍പിഎസ് കോളപ്ര, ജിഎല്‍പിഎസ് കീരിത്തോട്, ജിഎച്ച്എസ്എസ്     നെടുങ്കണ്ടം എന്നീ സ്‌കൂളുകളിലെ പുതിയ നിര്‍മ്മാണങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും 18ന്  മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. എ. ബിനുമോന്‍ അറിയിച്ചു..

എന്‍എസ്പി എച്ച്എസ്എസ് പുറ്റടി:  വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണിയുടെ ശ്രമഫലമായിട്ടാണ് ഹയര്‍ സെക്കണ്ടറി ബ്ലോക്കിനായി 2.5 കോടി രൂപ ഹയര്‍സെക്കണ്ടറി പ്ലാന്‍ ഫണ്ട് മുഖേന അനുവദിച്ച് കിട്ടിയത്. ഇരുനിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കില്‍ 10 ക്ലാസ്സ് മുറികള്‍, ഒരു കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും ഗുണനിലവാരമുള്ള ടൈലുകള്‍ ഉപയോഗിച്ച് പൂര്‍ത്തീകരിച്ച ക്ലാസ് മുറികളിലെല്ലാം ആവശ്യത്തിന് വിസ്തൃതി ഉറപ്പാക്കിയിട്ടുണ്ട്.  12 ശുചിമുറികളും, 10 യൂറിനല്‍സും കെട്ടിടത്തിനുള്ളില്‍ തന്നെ നിര്‍മിച്ചിട്ടുണ്ട്.  

date