Skip to main content

സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍  പാസിങ് ഔട്ട് ഇന്ന്

  കേരള  അഗ്നിരക്ഷാ സേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍ ടീമിന്റെ  പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന്  (ഫെബ്രുവരി 16)  രാവിലെ 8.30ന് ഇടുക്കി ഐഡിഐ ഗ്രൗണ്ടില്‍ നടത്തും. ഇടുക്കി ജില്ലയിലെ 8 നിലയങ്ങളുടെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 150 പേരാണ്  പരേഡില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് 14 ജില്ലാ ആസ്ഥാനങ്ങളിലും  ഓരേ സമയം പാസ്സിംഗ് ഔട്ട് പരേഡ് നടക്കും.  2400 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദുരന്തമുഖങ്ങളില്‍  ആദ്യമെത്തുന്ന സാധാരണ ജനങ്ങളെ ദുരന്ത ലഘൂകരണത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ച് അവരെ കര്‍മ്മ നിരതരാക്കുക എന്നതാണ് സേനയുടെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിക്കും. അഗ്നിരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, ജില്ലാ പോലീസ് മേധാവി, സൈനികക്ഷേമ ഓഫീസര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
 

date