Skip to main content

ലൈഫില്‍ അപേക്ഷിക്കാന്‍ വീണ്ടും അവസരം

ലൈഫ്  മിഷന്‍ പദ്ധതി പ്രകാരം ഭവനനിര്‍മ്മാണ ആനുകൂല്യം ലഭിക്കുന്നതിന് ഫെബ്രുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാം. 2020 ആഗസ്റ്റ്  സെപ്റ്റംബര്‍ മാസങ്ങളില്‍ അപേക്ഷകള്‍ സ്വീകരിച്ചപ്പോള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ഉള്‍പ്പടെ നിലവില്‍ റേഷന്‍ കാര്‍ഡുള്ള എല്ലാ ഭവനരഹിതര്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍വഴിയോ, നേരിട്ടോ https://www.life2020.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കാം.  ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭൂമി സംബന്ധമായ രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. ഭൂരഹിതരായവര്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബത്തിന് ഭൂമിയില്ല എന്ന വില്ലേജ് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രംകൂടി ഹാജരാക്കേണ്ടതാണ്. സാന്ത്വനസ്പര്‍ശം അദാലത്തില്‍ അപേക്ഷ നല്‍കിയവരും എല്ലാ രേഖകളും സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
 

date