Skip to main content

സീറ്റ് ഒഴിവ്

ഇടുക്കി ജില്ലയില്‍ പുതുതായി ആരംഭിച്ച ഏലപ്പാറ ഗവ. ഐ.ടി.ഐയിലെ എസ് സിവിടി ട്രേഡുകളായ പ്ലംബര്‍ ,എം.ആര്‍.എ.സി  എന്നിവയില്‍ 2020-21 വര്‍ഷത്തേയ്ക്ക് നിലവിലുള്ള ഏതാനും ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍  ക്ഷണിക്കുന്നു. അപേക്ഷാഫോമുകള്‍ ഏലപ്പാറ ഗ്രാമപഞ്ചായത്ത് ആഫീസില്‍ നിന്നും, കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ നിന്നും, www. det.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19  വൈകുന്നേര 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216 എന്ന നമ്പരില്‍ ബന്ധപ്പെടും.

date