Skip to main content

ഗവ.ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    ഏലപ്പാറ  ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ താഴെ പറയുന്ന ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. പ്ലംബര്‍(ഒഴിവ് - 02) പ്ലംബര്‍ ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും  ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
2. എംആര്‍എസി   (ഒഴിവ് - 01)  എം ആര്‍ എ സി  ട്രേഡില്‍ എന്‍. റ്റി. സി. / എന്‍. എ. സി. യും , 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും  ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

   ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍  ഫെബ്രുവരി 17 രാവിലെ 11ന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216  

date