Skip to main content

കുട്ടികള്‍ക്ക് കലാമത്സരങ്ങള്‍

ഫെബ്രുവരി 27,28 തീയതികളില്‍ തിരുവനന്തപുരത്ത് പൊതുവിദ്യാലയങ്ങളിലെ ഹയര്‍സെക്കണ്ടറിതലം വരെയുള്ള കുട്ടികള്‍ക്കായി സ്‌ക്കൂള്‍തലത്തില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 ന് മത്സരങ്ങള്‍ സംഘടിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ പ്രോഗ്രാമിന്റെ വീഡിയോ അന്നേ ദിവസം സബ്ജില്ലയിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്. സബ്ജില്ലാതലത്തില്‍ വിദഗ്ധ സമിതി സൃഷ്ടികള്‍ വിലയിരുത്തുകയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവ ജില്ലാ, സംസ്ഥാനതല മത്സരങ്ങള്‍ക്ക് പരിഗണിക്കുന്നതുമാണ്. മത്സരയിനങ്ങള്‍: എല്‍.പി വിഭാഗം: ആംഗ്യപാട്ട് (1,2 ക്ലാസുകളിലെ കുട്ടികള്‍ക്ക്),പദ്യം ചൊല്ലല്‍ മലയാളം(3,4 ക്ലാസുകളിലെ കുട്ടികള്‍ക്ക്),യു പി വിഭാഗം:പദ്യം ചൊല്ലല്‍ (ഏതുഭാഷയിലുമാകാം), മോണോ ആക്ട്, ഹൈസ്‌കൂള്‍ വിഭാഗം:നാടന്‍പാട്ട്, മോണോ ആക്ട്, ഹയര്‍സെക്കണ്ടറി വിഭാഗം:ഏകപാത്ര നാടകം, ലളിതഗാനം. വിശദവിവരങ്ങള്‍ക്ക് സബ്ജില്ലകള്‍ തിരിച്ച്. മുരുകന്‍ വി അയത്തില്‍-7902464910(ഇടുക്കി,തൊടുപുഴ, അറക്കുളം), എം.ആര്‍ അനില്‍കുമാര്‍-9400593907(നെടുംങ്കണ്ടം, പീരുമേട്) , പി.കെ ഗംഗാധരന്‍-9497682931(അടിമാലി, മൂന്നാര്‍), അമ്പിളി ജി-9446274106(കട്ടപ്പന).

date