Skip to main content

ജില്ലാ ആശുപത്രിയില്‍ കോവിഡ്  ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌ട്രോക്ക് യൂണിറ്റ്  എന്നിവയുടെ ഉത്ഘാടനം ഇന്ന്

      തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് ഐസോലെഷന്‍ വാര്‍ഡിനോടനു ബന്ധിച്ചുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ഐസിയു എന്നിവയുടെയും ആശുപത്രിയില്‍  പുതുതായി തുടങ്ങുന്ന സ്‌ട്രോക്ക് യൂണിറ്റിന്റെയും ഉത്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി  ഷൈലജ ടീച്ചര്‍ ഇന്ന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ പി.ജെ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുകയും,  അഡ്വ. ഡീന്‍കുര്യക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തുകയും  ചെയ്യും. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.

date