Skip to main content

മഞ്ചുമല എയര്‍ സ്ട്രിപ് ഉത്ഘാടനം ഇന്ന്

വണ്ടിപ്പെരിയാര്‍  മഞ്ചുമലയില്‍  എന്‍ സി സി എയര്‍ വിംഗ് എയര്‍സ്ടിപ്പ് ഉത്ഘാടനം ഫെബ്രു 16ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷത വഹിക്കും. യോഗത്തില്‍ മന്ത്രിമാരായ എം എം മണി, ജി.സുധാകരന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി എം തോമസ് ഐസക്, അഡ്വ. കെ. രാജു, സി.രവീന്ദ്രനാഥ് തുടങ്ങിയവരും ഡീന്‍ കുര്യാക്കോസ് എം പി  ഇ.എസ് ബിജിമോള്‍ എംഎല്‍എ എന്നിവരും പങ്കെടുക്കും.
 

date