Skip to main content

റവന്യൂ ഡിവിഷൻ ഓഫീസ് കെട്ടിടത്തിന് ശിലയിട്ടു

 

 

 

പുതുപ്പണം ഇറിഗേഷൻ ഓഫീസിനു സമീപം നാലു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന വടകര റവന്യൂ ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ഓൺലൈനായി പങ്കെടുത്തു.വടകര റെസ്റ്റ് ഹൗസ് പരിസരത്ത് നടന്ന ചടങ്ങിൽ സി കെ നാണു എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.നഗരസഭ ചെയർ പേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു.ആർ ഡി ഒ മാരായ എൻ ഐ ഷാജു,വി പി അബ്‌ദുറഹ്‌മാൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി പി ഗോപാലൻ,സി രാമകൃഷ്ണൻ ,ടി എൻ കെ ശശീന്ദ്രൻ,പുറന്തോടത്ത് സുകുമാരൻ,പ്രൊ.കെ കെ മഹമൂദ്,മനയത്ത് ചന്ദ്രൻ,ടി വി ബാലകൃഷ്ണൻ,ആർ ഡി ഓഫീസ് സൂപ്രണ്ട് എം കെ രാജീവൻ എന്നിവർ സംസാരിച്ചു.

date