Skip to main content

പൂനൂര്‍ പുഴയ്ക്ക് കുറുകെ പൂളക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് 

 

 

 

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുരുവട്ടൂര്‍ പഞ്ചായത്തില്‍ പൂനൂര്‍ പുഴയ്ക്ക് കുറുകെ പൂളക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് 30 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു . കുരുവട്ടൂര്‍ പഞ്ചായത്തിനെയും കോഴിക്കോട് കോര്‍പ്പറേഷനെയും ബന്ധിപ്പിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ ഏജന്‍സി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ്. തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

date