Skip to main content

ബാലസൗഹൃദ കേരളം': പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടത്തി 

 

 

 

ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല നിർവഹിച്ചു. ജില്ലയിലെ പഞ്ചായത്ത്  സമിതികളുടെ വാർഡുതല ബോധവൽക്കരണവും ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവും ബാലുശ്ശേരി  ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ. വി മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു. 

കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുവേണ്ടി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്നത്.

രാഷ്ട്രത്തിന്റെ സമ്പത്തായ കുട്ടികളുടെ സുരക്ഷിതത്വവും സുസ്ഥിരതയും കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിന്റെയും രക്ഷിതാക്കളുടെയും മാത്രം ഉത്തരവാദിത്തം അല്ലെന്നും സമൂഹത്തിന് അതിന്റേതായ പങ്കുവഹിക്കാനുണ്ട് എന്നുള്ള പൊതുബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വൈസ് പ്രസിഡന്റ് ആസ്സയിനാർ എമ്മച്ചൻ കണ്ടി ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ബബിത. ബി, കെ നസീർ, റെനി ആന്റണി, വി.പി ശ്യാമളാദേവി, കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. യു. സോണി, ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗം കെ രാജൻ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date