Skip to main content

ക്യാഷ് അവാര്‍ഡ് വിതരണംചെയ്തു

 

 

 

കേരള ഷോപ്‌സ് ആന്‍ഡ് കമേര്‍സ്യല്‍ എക്സ്റ്റാബ്ലിഷ്‌മെന്റ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു കോഴ്‌സുകള്‍ക്ക് ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും  ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.അനന്തഗോപന്‍ വിതരണം ചെയ്തു.
 ഹോട്ടല്‍ കിങ്‌ഫോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ അഡ്വ.ആര്‍.സച്ചിത്ത് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളും വ്യാപാര, വ്യവസായ സമിതി അംഗങ്ങളും പങ്കെടുത്തു. ബോര്‍ഡ് ഡയറക്ടര്‍ ജയപാല്‍ സ്വാഗതവും ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ ലത.പി. നന്ദിയും പറഞ്ഞു.

date