Skip to main content

നവീകരിച്ച മാവൂര്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 നവീകരിച്ച മാവൂര്‍ പോലീസ് സ്റ്റേഷന്‍  പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതിലും കവാടവും മേല്‍ക്കൂരയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

 തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവരിക, പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പോലീസ് സ്റ്റേഷനുകളുടെ സൗകര്യ വികസനത്തിനായി തുക അനുവദിക്കുന്നതിന് പ്രേരകമെന്ന് എം.എല്‍.എ പറഞ്ഞു. 

അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ഇ.എന്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മര്‍, വാര്‍ഡ് മെമ്പര്‍ അബ്ദുല്‍കരീം,അസിസ്റ്റന്റ് കമാണ്ടന്റ് എന്‍.ജെ ഉണ്ണികൃഷ്ണന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി മുരളീധരന്‍, പോലീസ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം പി.ബൈജു, എ.എസ്.ഐ. കെ ബാബുരാജ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സി രാംകുമാര്‍,  കെ.മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി മാവൂര്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ കെ സുരഭി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date