Skip to main content

*നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു*

 

കൽപ്പറ്റ ടൗൺ നവീകരണ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ നഗരത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ   നിർവഹിച്ചു. നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ലൈറ്റുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിൽ നിന്ന് 1.42 കോടി രൂപയാണ് അനുവദിച്ചത്. കൽപ്പറ്റ ട്രാഫിക് ജംഗ്ഷൻ മുതൽ കൈനാട്ടി ജംഗ്ഷൻ വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ വശങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.

കൽപ്പറ്റ ടൗൺ ഉൾക്കൊള്ളുന്ന ആദ്യ ഭാഗത്ത്‌ 10 മീറ്റർ ഉയരമുള്ള പോളുകളിൽ 3 ലൈറ്റുകൾ വീതവും, ശേഷിക്കുന്ന ഭാഗത്ത്‌ 9 മീറ്റർ പോളിൽ രണ്ട് ലൈറ്റ് വീതവുമാണ് സ്ഥാപിക്കുക.

 

 

date