Skip to main content

പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

 

പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ 2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ കെ കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം കുമാരൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ മുഖ്യാതിഥിയായി. വികസന സ്ഥിരം സമിതി ചെയർമാൻ സൂരജ്.വി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഗീത കൃഷ്ണൻ, പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല ബഷീർ, ഗീത വി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ കെ.വി, മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ  ഇന്ദിര പി, കുന്നൂച്ചി കുഞ്ഞിരാമൻ, കെ ബാലകൃഷ്ണൻ, സുശീല എന്നിവർ സംസാരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  മണി മോഹനൻ, ഹനീഫ കുന്നിൽ,  എം.പി.എം ഷാഫി, പനയാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

date