ഉപയോഗശൂന്യമായ എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് പുനര്ജന്മം : വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. സമ്മര്‍ ക്യാമ്പുകള്‍ ഇന്നുമുതല്‍ (10)
ഉപയോഗ ശൂന്യമായ എല്‍.ഇ.ഡി ബള്‍ബുകളുടെ കേടുപാടുകള്‍ തീര്‍ത്ത് പുനര്‍ ജന്മമേകാന് വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും വിദ്യാലയങ്ങളിലെ 308 നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളിലെ വാളണ്ടിയര്‍മാരാണ് ഇന്ന് (മെയ് 10) ആരംഭിക്കുന്ന അവധിക്കാല ക്യാമ്പുകളിലൂടെ 300 ഗ്രാമ ങ്ങളിലെ വീടുകളിലെ ഉപയോഗ ശൂന്യമായ എല്‍.ഇ.ഡി ബള്‍ബുകള്‍ കണ്ടെത്തി നന്നാക്കി നല്‍കുന്നത്.
വി.എച്ച്.എസ്.ഇ വകുപ്പിലെ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് കോഴ്സുകളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളുമാണ് പദ്ധതി നിര്‍വഹണത്തിന് വാളണ്ടിയര്‍മാര്‍ക്ക് പിന്തുണ നല്‍കുക. ഇവരുടെ സഹായത്തോടെ ക്യാമ്പിന്റെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് വാളണ്ടിയര്‍മാരെയും എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം പരിശീലിപ്പിക്കും.
വാളണ്ടിയര്‍മാര്‍ യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമത്തിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന കേടായ ബള്‍ബുകള്‍ ക്യാമ്പില്‍ വച്ച് കുറ്റമറ്റതാക്കി വീട്ടുകാരെ തിരിച്ചേല്പിക്കും. കൂടാതെ ഉപയോഗ ശേഷം വലിച്ചെറിയുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വീട്ടുകാരെ ബോധവത്ക്കരിക്കും.
കേരള എനര്‍ജി മാനേജ്മെന്റ് സെന്ററിന്റ സഹായത്തോടെ ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി സഹകരിച്ചാണ് വാളണ്ടിയര്‍മാര്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നത്.
പി.എന്‍.എക്സ്.1719/18
- Log in to post comments