Post Category
കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി: ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ ഭാര്യ/ഭര്‍ത്താവിന് കുടുംബ പെന്‍ഷനും, സര്‍വീസിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ വിധവകള്‍ക്ക്/മക്കള്‍ക്ക് സാന്ത്വന പദ്ധതി പ്രകാരം ആനുകൂല്യവും അനുവദിക്കുന്നതിന് അവകാശികള്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ തിരുവനന്തപുരം വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2448451.
പി.എന്‍.എക്‌സ്.1723/18
date
- Log in to post comments