Skip to main content
യുവ കർഷക സംഗമം സമാപന സമ്മേളനം മന്ത്രി കെ കൃഷ്ണൻകുട്ടി  ഉദ്ഘാടനം ചെയ്തു

യുവകർഷക സംഗമം സമാപിച്ചു 

 

 യുവജനക്ഷേമ കമ്മീഷന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി മലമ്പുഴയിൽ നടന്ന യുവ കർഷക സംഗമം സമാപിച്ചു.
ആധുനിക കൃഷിരീതികളിലൂടെ കാര്‍ഷിക വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന്  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.  കാര്‍ഷിക വിളവില്‍ വര്‍ധനവുണ്ടെങ്കിലും ചിലവ് വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്ന് ഉള്ളത്. ആധുനിക കൃഷി രീതികള്‍ അവലംമ്പിച്ച് അതിന് മാറ്റം ഉണ്ടാകണമെന്നും കാര്‍ഷിക മേഖലകളിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്നുവരണമെന്നും മറ്റ് കര്‍ഷകര്‍ക്ക് മാതൃകയാകാന്‍ അവര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. സമാപന പരിപാടിയിൽ യുവജന കമ്മീഷന്‍ ചെയർമാന്‍ ചിന്ത ജെറോം അധ്യക്ഷയായി. അഡ്വ. ടി.മഹേഷ്, പറഞ്ഞു,  പി.പി. സുമോദ്, കെ.കെ വിദ്യ, വി.വിനില്‍, അഡ്വ. സഫ്ദര്‍ ഷെരീഫ്,  സിബി. ടിഎസ്,  സോരൂപ് കുന്നംമ്പള്ളി എന്നിവർ സംസാരിച്ചു. കാര്‍ഷിക സമൃദ്ധിക്ക് യുവതയുടെ കര്‍മ്മ ശേഷി എന്ന സന്ദേശവുമായാണ് രണ്ട് ദിവസങ്ങളിലായി മലമ്പുഴയില്‍ യുവര്‍ഷക സംഗമം നടന്നത്
 

date