Skip to main content

വിദ്യാർത്ഥികൾക്ക് കാഴ്ചകളുടെ വസന്തമൊരുക്കി ഐ.എഫ്.എഫ്.കെ 2021

വിദ്യാർത്ഥികൾക്ക് കാഴ്ചകളുടെ വസന്തമൊരുക്കി ഐ.എഫ്.എഫ്.കെ 2021

  എറണാകുളം: യുവാക്കളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി പതിപ്പിൽ മാധ്യമ വിദ്യാർത്ഥികളും സജീവ സാന്നിധ്യമാകുന്നു. സിനിമാ  കാഴ്ചകളുടെ അനന്ത സാധ്യതകളാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്.
    മൾട്ടി മീഡിയ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായ സിനിമയിൽ മികച്ച അവഗാഹം നൽകുന്നതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രദർശത്തിനെത്തുന്ന ചിത്രങ്ങൾ. പ്രവേശന ഫീസിനത്തിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനത്തിനടുത്ത് ഇളവും അനുവദിച്ചിട്ടുണ്ട്.
      അങ്കമാലി ഡി-പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുളള വിദ്യാർത്ഥികൾ മേളകളിലെ വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്ത ചിത്രങ്ങൾ തിരഞ്ഞെടുക്കുവാൻ അധ്യാപകരുടെ സഹായവും ഉപയോഗിക്കുന്നു. മേളയിലെ ചിത്രങ്ങൾ പുതിയ ദൃശ്യാനുഭവങ്ങൾ നൽകുന്നതാണെന്ന് മാധ്യമ വിദ്യാർത്ഥിയായ സിജിൻ അഭിപ്രായപ്പെട്ടു.  പ്രവേശന ഫീസിളവ് വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാണെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർക്കുന്നു.

date