Post Category
അദാലത്ത്-ആറു വർഷമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ പുനസ്ഥാപിക്കാൻ നടപടി
ആറു വർഷമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ പുനസ്ഥാപിക്കാൻ നടപടി
കല്ലൂർക്കാട് സ്വദേശി മനോജ് ജോസ് തൻ്റെ മാതാവിന് മുടങ്ങിക്കിടക്കുന്ന പെൻഷൻ പുനസ്ഥാപിച്ചു നൽകണമെന്ന അപേക്ഷയുമായാണ് സാന്ത്വന സ്പർശം അദാലത്തിലെത്തിയത്. കിടപ്പു രോഗിയായ മാതാവിന് ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള പെൻഷൻ ആറു വർഷമായി ലഭിക്കുന്നില്ല. മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് കഴുത്തിന് കീഴ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട മനോജ് വീൽ ചെയറിലാണ് അദാലത്തിൽ പരാതി നൽകാനെത്തിയത്. ഒരു മാസത്തിനകം പെൻഷൻ പുനസ്ഥാപിച്ചു നൽകാൻ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദ്ദേശം നൽകി. തനിക്കുള്ള വികലാംഗ പെൻഷനും അമ്മയുടെ വാർധക്യ പെൻഷനും 3000 രൂപ കുടിശികയുള്ളതും അനുവദിക്കണമെന്ന് മനോജ് അപേക്ഷിച്ചിട്ടുണ്ട്.
date
- Log in to post comments