Post Category
പ്ലസ്ടു നേട്ടം: ജില്ലാ പഞ്ചായത്തിന്റെ അഭിനന്ദനം
2017-18ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കുട്ടായി പരിശ്രമിച്ച വിദ്യാഭ്യാസ വകുപ്പിനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പി.ടി.എകള്‍ക്കും ജില്ലാ പഞ്ചായത്ത് അഭിനന്ദനം അറിയിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിജയശതമാനവും നിലവാരവും ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കിയിരുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലെത്തിക്കാനായി ഇ-മുകുളം പദ്ധതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടപ്പിലാക്കിയതും മുന്നേറ്റത്തിന് സഹായകരമായതായി പ്രസിഡന്റ് കെ.വി. സുമേഷ് പറഞ്ഞു.
date
- Log in to post comments